കോണ്‍ഗ്രസിന്റെ 137-ാമത് ജന്മദിനം ഇന്‍കാസ് ഖത്തര്‍ ആഘോഷിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാമത് ജന്മദിനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി വിപുലമായി ആഘോഷിച്ചു . ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ആഘോഷം ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമല കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന് അത് നേടിത്തരുകയും ഇന്ത്യയെ ഇന്ന് കാണുന്ന മഹാരാജ്യമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്ത മഹത്തായ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണണ്ടെന്ന് സമീര്‍ ഏറാമല പറഞ്ഞു.
ഇത്രയും സുദീര്‍ഘമായ പാരമ്പര്യമുള്ള മറ്റൊരു പ്രസ്ഥാനം ലോകത്തില്ല .ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യം കോണ്‍ഗ്രസ് സംരക്ഷിച്ചു നിലനിര്‍ത്തിയ മതേതരത്വമാണെന്നും ഇന്ത്യന്‍ ജനതയുടെ വികാരമായ കോണ്‍ഗ്രസ് കരുത്താര്‍ജിക്കേണ്ടത് രാജ്യനന്മയ്ക്ക് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു .
ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ നിയാസ് ചെരിപ്പത്ത്,അന്‍വര്‍ സാദത്ത് , സിറാജ് പാലൂര്‍ , ശ്രീജിത്ത് ആലപ്പുഴ , ഫാസില്‍ വടക്കേകാട്,നിഹാസ് കോടിയേരി,അബ്ദുള്ള കെ.ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ ഫയാസ് (കാസര്‍കോഡ്) , ശ്രീരാജ് (കണ്ണൂര്‍), അഷറഫ് വടകര (കോഴിക്കോട്), ബെനിറ്റ് (ഇടുക്കി ), ആല്‍ബര്‍ട്ട് (വയനാട്) , നൗഫല്‍ കട്ടുപ്പാറ (മലപ്പുറം) , റഷീദ് വാഴക്കാല (എറണാകുളം ) , നാസര്‍ കറുകപാടം (തൃശൂര്‍),അജാത്ത് എബ്രഹാം(കോട്ടയം),ബ്രോസ്‌കി(പത്തനംതിട്ട),
ലിജോ (ആലപ്പുഴ) തുടങ്ങിയവര്‍ സംസാരിച്ചു.ഇന്‍കാസ് ജന::സെക്രട്ടറി മനോജ് കൂടല്‍ സ്വാഗതവും നൗഷാദ് ടി .കെ നന്ദിയും പറഞ്ഞു .