Archived Articles
ആവണി വിജയകുമാറിനും പി.സി സൈഫുദ്ധീനും ഖത്തര്‍ കെ.എം.സി.സി യാത്രയയപ്പ്
ഡാ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആവണി വിജയകുമാറിനും മീഡിയ വണ്‍ ചാനല്‍ ഖത്തര്‍ റിപ്പോര്‍ട്ടര്‍ പി.സി സൈഫുദ്ധീനും ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി.
കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എസ് എ എം ബഷീര്‍ ആധ്യക്ഷത വഹിച്ചു. ആവണി വിജയകുമാറിനും സൈഫുദ്ധീനും കെ.എം.സി.സി യുടെ ഉപഹാരങ്ങള്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും കൈമാറി.
സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം , മുസ്തഫ എലത്തൂര്‍ , റയീസലി , മീഡിയ വിംഗ് ചെയര്‍മാന്‍ റൂബിനാസ് കൊട്ടേടത്ത് എന്നിവര്‍ സംബന്ധിച്ചു. ആവണി വിജയകുമാറും സൈഫുദീനും യാത്രയപ്പിന് മറുപടി പറഞ്ഞു.
ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.