Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

13 വിഷയങ്ങളില്‍ ലോകത്തിലെ മികച്ച യൂണിവേര്‍സിറ്റികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ യൂണിവേര്‍സിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം , എഞ്ചിനീയറിംഗ്, കെമിക്കല്‍, എക്കൗണ്ട്‌സ്, ഫിനാന്‍സ് , സോഷ്യല്‍ സയന്‍സ് , മാനേജ്‌മെന്റ് തുടങ്ങി 13 വിഷയങ്ങളില്‍ ലോകത്തിലെ മികച്ച യൂണിവേര്‍സിറ്റികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ യൂണിവേര്‍സിറ്റി . ഓരോ വിഷയങ്ങളിലും അന്താരാഷ്ട്ര റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ ഖത്തര്‍ യൂണിവേര്‍സിറ്റി അറബ് മേഖലയിലെ മികച്ച യൂണിവേര്‍സിറ്റികളിലും മുന്‍ നിരയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1452 യൂണിവേര്‍സിറ്റികളുടെ 14435 യൂണിവേര്‍സിറ്റി പ്രോഗ്രാമുകള്‍ വിശകലനം ചെയ്ത്് തയ്യാറാക്കിയ റാങ്കിംഗില്‍ ഖത്തര്‍ യൂണിവേര്‍സിറ്റി മികച്ച നിലയിലെത്തിയത് ഖത്തര്‍ വിഷന്‍ 2030 ലേക്കുളള കുതിപ്പിന് കരുത്ത് പകരും.

Related Articles

Back to top button