
ഖത്തറിലേക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു . തമ്പാക്കിന്റെയും സുപാരിയുടെയും (വെറ്റില) കള്ളക്കടത്ത് തടയാന്‍ ഹമദ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് വകുപ്പിന് കഴിഞ്ഞതാായി അധികൃതര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
തടി അടങ്ങിയ കണ്‍സെലിന്‍മെന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളാണ് അധികൃതര്‍ പിടികൂടിയത്. ഏകദേശം 2962.5 കിലോഗ്രാം ഭാരമുള്ള നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതായി കസ്റ്റംസ് വെളിപ്പെടുത്തി.
ഏകദേശം 118.800 കിലോഗ്രാം ഭാരമുള്ള സുപാരിയും (വെറ്റില) 220 കിലോഗ്രാം ഭാരമുള്ള വിമല്‍ ഗുത്ഹ എന്ന ബ്രാന്‍ഡഡ് പദാര്‍ത്ഥവും പിടിച്ചെടുത്തവയില്‍പ്പെടും.