Breaking News

ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മൊസൈക്ക് (പതാക) നിര്‍മിച്ച് ഖത്തര്‍ ഇസ് ലാമിക് ബാങ്കിന് ഗിന്നസ് റെക്കോര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മൊസൈക്ക് (പതാക) നിര്‍മിച്ച് ഖത്തര്‍ ഇസ് ലാമിക് ബാങ്കിന് ഗിന്നസ് റെക്കോര്‍ഡ്.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ പുതുതായി തുറന്ന അരീനയിലാണ് ഏറ്റവും വലിയ ഫുട്‌ബോള്‍ മൊസൈക്ക് (പതാക) നിര്‍മിച്ച്് ഖത്തര്‍ ഇസ് ലാമിക് ബാങ്ക് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 11 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള പതാക ,6000-ത്തിലധികം മെറൂണ്‍, വെള്ള ഫുട്ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഖത്തറിന്റെ അഭിമാനത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതീകമായ പതാകയുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് .

ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്ക് ആയ ഖത്തര്‍ ഇസ് ലാമിക് ബാങ്ക് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ടാണ് ഖത്തറിന്റെ പാരമ്പര്യം ആഘോഷിച്ച് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആഹ്‌ളാദാരവങ്ങുടെ ഭാഗമായത്. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരവും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ആഘോഷങ്ങളും സമന്വയിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മൊസൈക്ക് (പതാക) അവതരിപ്പിച്ച് കൊണ്ട് ഖത്തര്‍ ഇസ് ലാമിക് ബാങ്ക് അംഗങ്ങളും സുഹൃത്തുക്കളും പങ്കാളികളും ഒത്തുകൂടി.

ഖത്തര്‍ അഭിമാനപൂര്‍വ്വം ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം ആഘോഷിക്കുന്ന വേളയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഖത്തറിലെ ജനങ്ങളുമായും ലോകമെമ്പാടുമുള്ള സന്ദര്‍ശകരുമായും ചേരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് ഖത്തര്‍ ഇസ് ലാമിക് ബാങ്കിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ചുമതലയുള്ള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മഷാല്‍ അബ്ദുല്‍ അസീസ് അല്‍ ദര്‍ഹാം പറഞ്ഞു.

മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് ലോകമെമ്പാടുമുള്ള ആരാധകരെയും സംസ്‌കാരങ്ങളെയും ഒന്നിപ്പിക്കുകയും ഖത്തറിലെയും മേഖലയിലെയും ഈ സുപ്രധാന നേട്ടം അടയാളപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈ മുഹൂര്‍ത്തം അനുസ്മരിക്കാന്‍ ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്റെ ഒരു സംരംഭമാണ് ലോക റെക്കോര്‍ഡ്.

വിസയുടെയും ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെയും പങ്കാളിത്തത്തത്തോടെ ഞങ്ങളുടെ അതിഥികളെ പ്രത്യേക ലോഞ്ചില്‍ ആതിഥ്യമരുളുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

വിസയുമായി സഹകരിക്കുന്നതിലും ഒരു ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ അവസരം ലഭിച്ചതിലും ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ് . ഖത്തറിന്റെ ഈ സുപ്രധാന നാഴികക്കല്ലും നേട്ടവുമായ ലോകകപ്പ് ഫുട്ബോള്‍ ആഘോഷിക്കാന്‍ ഞങ്ങളോടൊപ്പം ചേരാന്‍ ഖത്തറിലെ സമൂഹത്തെയും ആളുകളെയും ഞങ്ങള്‍ ക്ഷണിക്കുന്നു,” അല്‍ ഡെര്‍ഹാം കൂട്ടിച്ചേര്‍ത്തു.

ഖത്തറിന്റെ എക്കാലത്തെയും വലിയ ആഘോഷമായ ഫുട്ബോളിന്റെ കിക്കോഫിന് ഒരുങ്ങുമ്പോള്‍ ഖത്തറിനെ ഈ ആഘോഷ ദിനം അടയാളപ്പെടുത്താനും ചരിത്രം സൃഷ്ടിക്കാനും ക്യുഐബിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തറിലെ വിസ കണ്‍ട്രി മാനേജര്‍ ഡോ. സുധീര്‍ നായര്‍ പറഞ്ഞു. ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെയും ക്യുഐബിയുടെയും സംയുക്ത ശ്രമങ്ങള്‍ക്ക് നന്ദി, ക്യുഐബി ലോഞ്ച് ഞങ്ങളുടെ കാര്‍ഡ് ഉടമകള്‍ക്ക് ഫുട്‌ബോള്‍ ജ്വരത്തില്‍ മുഴുകാനുള്ള ഒരു സവിശേഷ ഇടമായി വര്‍ത്തിക്കും.

Related Articles

Back to top button
error: Content is protected !!