2021 ല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41.37 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായി അംഗീകാരം നേടിയ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2021 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 41.37 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് .
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2020-നെ അപേക്ഷിച്ച് 2021-ല്‍ സര്‍വീസ് നടത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 41.37 ശതമാനം വര്‍ധനയുണ്ടായി, മൊത്തം 17,702,635 യാത്രക്കാര്‍ക്ക് സേവനമനുഷ്ഠിച്ചു. എയര്‍പോര്‍ട്ട് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ 2021-ല്‍ 20.71 ശതമാനം വര്‍ദ്ധിച്ചു, 2021-ല്‍ 2,589,283 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു, ഒപ്പം 6 പുതിയ ചരക്ക് ഡെസ്റ്റിനേഷനുകള്‍ അവതരിപ്പിക്കുകയും ചെയ്തു. മൊത്തം 169,909 വിമാനങ്ങള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നുയരുകയും ലാന്‍ഡിംഗ് ചെയ്യുകയും ചെയ്തുകൊണ്ട് വിമാനങ്ങളുടെ ചലനവും 28.12 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും നിലവില്‍ മൊത്തം 156 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. 8 പുതിയ പാസഞ്ചര്‍ ഡെസ്റ്റിനേഷനുകളും 1 പുതിയ എയര്‍ലൈന്‍ പങ്കാളിയുമായ റുവാണ്ട എയര്‍ 2021ല്‍ നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്തു. ധാക്ക, മാലി, ദുബായ്, കാഠ്മണ്ഡു, ലണ്ടന്‍ എന്നിവയായിരുന്നു 2021-ല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറ്റവും തിരക്കേറിയ ഡെസ്റ്റിനേഷനുകള്‍