
ഖത്തര്‍ 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ സ്‌പെയിനില്‍ നിന്നും ദോഹ വരെ നടക്കാന്‍ തുടങ്ങി സ്പാനിഷ് സാഹസികന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയാരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തര്‍ 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ ദോഹ വരെ നടക്കാന്‍ തുടങ്ങി ഒരു സ്പാനിഷ് സാഹസികന്‍ . സാന്റിയാഗോ സാഞ്ചസ് കോഗെഡോര്‍ എന്ന 42 കാരനായ കായിക പ്രേമിയാണ് സാഹസികമായ ഈ ദാത്യത്തിന് പുറപ്പെട്ടത്.
വാര്‍ത്താ വെബ്സൈറ്റ് റപ്റ്റ്ലിയുടെ റിപ്പോര്‍ട്ടനുസരിച്ച് പറയുന്നതനുസരിച്ച് സാഹസികനായ സാന്റിയാഗോ സാഞ്ചസ് ശനിയാഴ്ച മാഡ്രിഡിലെ സാന്‍ സെബാസ്റ്റ്യന്‍ ഡി ലോസ് റെയ്സിലെ മതാപിനോനേര സ്റ്റേഡിയത്തില്‍ നിന്ന് ഖത്തറിലേക്ക് നടക്കാന്‍ തുടങ്ങിയിട്ടുണ്ട്.
2022 നവംബര്‍ 21 ന് ആരംഭിക്കുന്ന വേഡ് കപ്പിനായി മാഡ്രിഡില്‍ നിന്ന് കാല്‍നടയായി ഖത്തറിലെത്താനാണ് ഉദ്ദേശിക്കുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്‌പെയിനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അല്‍ ഹമറിനെ കണ്ടതായി സ്‌പെയിനിലെ ഖത്തര്‍ എംബസി ട്വീറ്റ് ചെയ്തു.
ഈ ‘യാത്ര എന്നെ ഒരു മികച്ച വ്യക്തിയും മികച്ച മനുഷ്യനുമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാന്റിയാഗോ സാഞ്ചസ് പറഞ്ഞു.
11 മാസത്തെ യാത്രയ്ക്കായി ഗ്യാസ് സ്റ്റൗവും ജലശുദ്ധീകരണ ഗുളികകളും ടെന്റുമടക്കമുള്ള എല്ലാ സംവിധാനങ്ങളോടെയുമാണ് അദ്ദേഹം യാത്രയാരംഭിച്ചത്.