പി.പി.ഹൈദര്‍ ഹാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ കുടുംബം

ദോഹ: സ്‌കൂളിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും മുന്‍ പ്രസിഡന്റുമായിരുന്ന പി.പി.ഹൈദര്‍ ഹാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ കുടുംബം. എംഇഎസ് മാനേജ്‌മെന്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ സംബന്ധിച്ചു. ഹൈദര്‍ ഹാജി അവശേഷിപ്പിച്ച ശാശ്വത പാരമ്പര്യം, അസാധാരണ നേതൃത്വം, സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ എന്നിവ യോഗം അനുസ്മരിച്ചു.
ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച്, ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ സമ്മേളനത്തില്‍ പങ്കെടുത്തു. മണികണ്ഠന്‍ (പ്രസിഡന്റ്, ഐസിസി), ദീപക് ഷെട്ടി (ഒഫിഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. റപ്പായ് (ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രസിഡന്റ്), പി.എന്‍. ബാബു രാജന്‍ (മുന്‍ പ്രസിഡന്റ്, ഐ.സി.സി & ഐ.സി.ബി.എഫ്), ഹൈദര്‍ ചുങ്കത്തറ (പ്രസിഡന്റ്, ഇന്‍കാസ്), അബ്ദുള്‍ റഹീം (സി.ഐ.സി അംഗം), ഖലീല്‍ എ.പി. (ചീഫ് കോര്‍ഡിനേറ്റര്‍, യൂണിറ്റി ഖത്തര്‍ & എം.ഇ.എസ് മാനേജ്‌മെന്റ് അംഗം), ബഷീര്‍ (എം.ഇ.എസ് മാനേജ്‌മെന്റ് അംഗം) എന്നിവര്‍ സംസാരിച്ചു.

