
ഖത്തറില്‍ മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. അംറാസ് അബ്ദുള്ള (31 വയസ്സ് )ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയാണ് .
താനൂര്‍ മുന്‍സിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. എഎം. അബ്ദുല്‍ കരീമിന്റെ മകനാണ് .
കഴിഞ്ഞ ചൊവ്വാഴ്ച താമസ സ്ഥലത്തെ ബാത്ത് റൂമില്‍ തലകറങ്ങി വീണ അംറാസിനെ എത്രയും വേഗം ഹമദ് ജനറല്‍ ഹോസ്പിറ്റലെത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്വിരീകരിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗള്‍ഫ് എഞ്ചിനീയറിംഗ് കമ്പനിയില്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
മുഫീദയാണ് ഭാര്യ. രണ്ട് വയസുള്ള ഒരു മകനുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഖത്തര്‍ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ കീഴില്‍ നടക്കുന്നതായാണ് വിവരം.