
Archived Articles
ദോഹ പുസ്തകോല്‍സവത്തില്‍ പതിനായിരം പുസ്തകങ്ങളുമായി അമേരിക്കന്‍ എംബസി
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിയൊന്നാമത് ദോഹാ പുസ്തകോല്‍സവത്തില്‍ പതിനായിരം പുസ്തകങ്ങളുമായാണ് അമേരിക്കന്‍ എംബസി പങ്കെടുക്കുന്നത്.
ഏഴായിരം പുസ്തകങ്ങളും മൂവായിരത്തോളം മറ്റു പ്രസിദ്ധീകരണമുള്ള അമേരിക്കന്‍ പവലിയന്‍ പുസ്്തകോല്‍സവത്തിലെ ശ്രദ്ധേയ പവലിയനാണ് .
2021 ലെ ഖത്തര്‍ അമേരിക്ക സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ പുസ്തകോല്‍സവത്തിലെ ഗസ്റ്റ്് ഓഫ് ഹോണറാണ് അമേരിക്ക