കോവിഡ് സുരക്ഷാ നടപടികളുമായി ഹമദ് ഡെന്റല്‍ സര്‍വീസസ്
അമാനുല്ല വടക്കാങ്ങര
ദോഹ: കണിശമായ കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ച് പരിമിതമായ തോതില്‍ അപ്പോയന്റ്‌മെന്റുകള്‍ നല്‍കാന്‍ തുടങ്ങിയതായി ഹമദ് ഡെന്റല്‍ സര്‍വീസസ്. എന്നാല്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഹമദ് ഡെന്റല്‍ സര്‍വീസസ് രോഗികളെയും സന്ദര്‍ശകരെയും കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയായ ( പ്രായമായ രോഗികളോ വൈകല്യമുള്ളവരോ അല്ലെങ്കില്‍)രോഗികള്‍ ഒറ്റയ്ക്ക് വരണം, 18 വയസ്സ് വരെയുള്ള കുട്ടികളോടൊപ്പം ഒരു രക്ഷിതാവ് മാത്രമേ അനുഗമിക്കാവൂ, ഫേസ് മാസ്‌ക് ധരിക്കുകയും ഇഹ് തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് കാണിക്കുകയും ചെയ്യുക.
പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള ഉപദേശത്തിനായി കോവിഡ് ഹോട്ട്ലൈന്‍ നമ്പറായ 16000 ലേക്ക് വിളിക്കണം.
നിശ്ചിത സമയത്ത് അപ്പോയിന്റ്‌മെന്റിന് എത്താന്‍ കഴിയില്ലെങ്കില്‍, ് മുന്‍കൂട്ടി റദ്ദാക്കുക