Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, രോഗമുക്തര്‍ ഇന്നും നാലായിരത്തിന് മീതെ, മൊത്തം രോഗികള്‍ 36293 ആയി

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, രോഗമുക്തര്‍ ഇന്നും നാലായിരത്തിന് മീതെ, മൊത്തം രോഗികള്‍ 36293 ആയി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29004 പരിശോധനകളില്‍ 451 യാത്രക്കര്‍ക്കടക്കം 2748 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2297 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

4083 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 36293 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 97 ഉം 74 ഉം പ്രായമുള്ളവര്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 636 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 41 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 444 പേര്‍ ആശുപത്രിയിലും 90 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button