
അഫ്ഗാനിസ്ഥാന് സഹായവുമായി ഖത്തറിന്റെ വിമാനം കാബൂളിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ശൈത്യകാല സംരക്ഷണ വസ്തുക്കളും ഭക്ഷണ പദാര്‍ഥങ്ങളുമടക്കം 22 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ വിമാനം കാബൂള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ഖത്തര്‍ ചാരിറ്റി നല്‍കിയ മാനുഷിക സഹായ വസ്തുക്കളാണ് കാബൂളിലെത്തിച്ചത്.
ശൈത്യകാലത്തെ അഭിമുഖീകരിക്കാന്‍ അഫ്ഗാന്‍ ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുകയാണ് സഹായത്തിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.