Archived Articles
റിപബ്‌ളിക് ഡേ ടോക്ക് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി നാലു സെന്‍ട്രല്‍ കേന്ദ്രങ്ങളില്‍ ‘റിപ്പബ്ലിക് ഡേ ടോക്ക്’ സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന: അവകാശങ്ങളും അവകാശ ലംഘനങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം, ചര്‍ച്ച, ദേശഭക്തി ഗാനം, പ്രതിജ്ഞ എന്നീ പരിപാടികള്‍ നടക്കും. ഇന്ന് രാത്രി 8 മണിക്ക് ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.