തൊഴിലാളികളോടൊപ്പം റിപബ്‌ളിക് ദിനമാഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി മാതൃകയായി
അമാനുല്ല വടക്കാങ്ങര
ദോഹ. തൊഴിലാളികളോടൊപ്പം റിപബ്‌ളിക് ദിനമാഘോഷിച്ച് ഇന്ത്യന്‍ എംബസി . ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം അംഗങ്ങള്‍ക്കൊപ്പം ഡെസേര്‍ട്ട് ലൈന്‍, വിഷന്‍ ഗ്രൂപ്പ്, അല്‍ മുഫ്ത, ടെക്നോ സ്റ്റീല്‍, ഫിറ്റ് ഔട്ട് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കൊപ്പം ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനമാഘോഷിച്ചാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി മാതൃകയായത്.
ഖത്തറിലെ കഠിനാധ്വാനികളായ ഇന്ത്യക്കാരാണ് ഇന്തോ ഖത്തര്‍ ബന്ധങ്ങളുടെ അടിത്തറ ഭദ്രമാക്കുന്നതെന്നും അവര്‍ പ്രാദേശിക സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യുന്നവരാണെന്നും അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. ന്യായമായ എന്ത് ആവശ്യങ്ങള്‍ക്കും പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ഹെല്‍പ്പ് ലൈന്‍, ഇന്ത്യ ഇന്‍ ഖത്തര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, അംബാസഡറുമായുള്ള ഓപ്പണ്‍ ഹൗസ് എന്നീ മാര്‍ഗങ്ങളിലൂടെ തൊഴിലാളികള്‍ക്ക് എംബസുമായി ബന്ധപ്പെടാമെന്ന് ഇന്ത്യന്‍ എംബസി തൊഴിലാളികളെ ഓര്‍മിപ്പിച്ചു.
ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമായാണ് എംബസി പ്രവര്‍ത്തിക്കുന്നത്.
ബ്‌ളൂ കോളര്‍ വര്‍ക്കേര്‍സ് ഗ്രൂപ്പുമായി സഹകരിച്ച് ഇന്നലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയിലും അംബാസിഡര്‍ പങ്കെടുത്തു.