Archived Articles

ബാക് ടു നോര്‍മല്‍ പദ്ധതിയുമായി ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായി വരികയും കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ലഘൂകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ബാക് ടു നോര്‍മല്‍ പദ്ധതിയുമായി ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ രംഗത്ത്. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 3 ഘട്ടമായുള്ള നടപ്പാക്കല്‍ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ആദ്യ ഘട്ടം ഫെബ്രുവരി 1 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായും പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി, ഫാമിലി മെഡിസിന്‍ ഡെന്റല്‍ ജനറല്‍, ഡെന്റല്‍ സ്‌പെഷ്യാലിറ്റി, മറ്റ് സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങി എല്ലാം സേവനങ്ങളിലും എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും 50% മുഖാമുഖ കണ്‍സള്‍ട്ടേഷന്‍ അനുവദിക്കും. 50 ശതമാനം വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളും നല്‍കുന്നത് തുടരും.

റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ കോവിഡിനുള്ള സമര്‍പ്പിത ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തുടരും. ഹെല്‍ത്ത് സെന്ററുകളില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഡ്രൈവ്-ത്രൂ സ്വാബിംഗ് സേവനങ്ങള്‍ തുടരും.

Related Articles

Back to top button
error: Content is protected !!