
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ എട്ടാാമത് ശാഖ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ എട്ടാാമത് ശാഖ അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് നാസര്‍ അല്‍ അല്‍ റഈസ ഉദ്ഘാടനം ചെയ്തു ഖത്തര്‍ എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡണ്ട് ഇഹാബ് അമീന്‍, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി കുല്‍ജീത് സിംഗ് , ജോര്‍ജിയന്‍ അംബാസിഡര്‍ നിക്കോളോസ് രേവസിഷ്വിലി തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഖത്തര്‍ കെ. എം. സി.സി. പ്രസിഡണ്ട് എസ്. എ. എം. ബഷീര്‍, അക്കോണ്‍ ഗ്രൂപ്് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, എയര്‍ലൈന്‍ പ്രതിനിധികള്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ പ്രൊഫഷണലുകള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ബി റിംഗ് റോഡില്‍ ആര്യാസ് റസ്റ്റോറന്റിന് എതിര്‍വശമായാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്.
മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് , സി. ഇ. ഓ നില്‍ഷാദ് നാസര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി