ജപ്പാനുമായി വാണിജ്യ നിക്ഷേപ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജപ്പാനുമായി വാണിജ്യ നിക്ഷേപ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തര്‍ . ഖത്തറും ജപ്പാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന നയതന്ത്ര ബന്ധം ഇന്നലെ 50 വര്‍ഷം പിന്നിട്ടതോടെ ഉഭയകക്ഷി വാണിജ്യ, നിക്ഷേപ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രാദേശിക കാര്യങ്ങള്‍ക്കായുള്ള ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി പറഞ്ഞു.
ജപ്പാനുമായുള്ള കഴിഞ്ഞ 50 വര്‍ഷത്തെ ബന്ധം ഏറെ ഊഷ്മളമായിരുന്നു. എല്ലാ തലങ്ങളിലും ബന്ധം കൂടുതല്‍ വ്യാപിപ്പിക്കുവാനും ശക്തമാക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണം കൂടുതല്‍ വാണിജ്യ നിക്ഷേപങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും തുടരും.
ജപ്പാനുമായുള്ള ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, അത് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പരസ്പര സഹകരണം വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.