
Breaking News
ദേശീയ കായിക ദിനത്തില്‍ 382 കേസുകള്‍ കൈകാര്യം ചെയ്ത് ആംബുലന്‍സ് സര്‍വീസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ദേശീയ കായിക ദിനത്തില്‍ 382 കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള ആംബുലന്‍സ് സര്‍വീസ് . 113 സുസജ്ജമായ വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാഹനഹങ്ങളും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ടായിരുന്നതിനാല്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുവാനം അത്യാഹിതങ്ങള്‍ ഒഴിവാക്കുവാനും സാധിച്ചതായി ആംബുലന്‍സ് സര്‍വീസസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദര്‍വേഷ് പറഞ്ഞു.