Breaking News
ഖത്തറില്‍ വിദേശി പങ്കാളിത്തമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഏപ്രില്‍ 30 ന് മുമ്പ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വിദേശി പങ്കാളിത്തമുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും 2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോരിറ്റി. വീഴ്ച വരുത്തുന്നവര്‍ പ്രതിദിനം 500 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും.
ളരീബ പോര്‍ട്ടലിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓണ്‍ ലൈനില്‍ ടാക്‌സ് നിശ്ചയിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രത്യേക പോര്‍ട്ടലാണ് ളരീബ പോര്‍ട്ടല്‍. ഈ പുതിയ ഓണ്‍ലൈന്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ സിസ്റ്റത്തിലൂടെ 24 മണിക്കൂറും ടാക്‌സ് ഇടപാടുകള്‍ നടത്താനാകും.