Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

‘കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ’ ഏറ്റെടുത്ത് ദുബൈയിലെ മലയാളി പ്രമുഖര്‍

ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ & ടൂര്‍സും മീഡിയപ്ലസും സംയുക്തമായി സംഘടിപ്പിച്ച ഫ്‌ളൈ വിത് ആര്‍.ജെ സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ ‘കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ’ ദുബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മലയാളികള്‍ ഏറ്റുവാങ്ങി.
കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒയുമായ അന്‍സാര്‍ കൊയിലാണ്ടി, ഖത്തര്‍ വേള്‍ഡ്കപ്പ് ഫാന്‍ ലീഡറും ഫിഫ ഫാന്‍ മൂവ്മെന്റിലെ ഇന്ത്യന്‍ അമ്പാസിഡറുമായ ജാമിര്‍ വലിയമണ്ണില്‍, ബെല്ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ന്യൂ മറീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്ത് അലി കരിമ്പനക്കല്‍, കലാ സാംസ്‌ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഷാജി പുഷ്പാംഗദന്‍, യുവ സംരംഭകന്‍ നൗഷാദ് അണ്ടിക്കോട് എന്നിവരാണ് ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

Related Articles

Back to top button