
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കോവിഡ് ആശുപത്രികളിലല്ലാത്ത ആശുപത്രികളിലെ സന്ദര്‍ശന സമയം പുനക്രമീകരിച്ചു. ഇതനുസരിച്ച് നിത്യവും രാവിലെ 11 മണിമുതല്‍ രാത്രി 8 മണിവരെ സന്ദര്‍ശനം അനുവദിക്കും.