Breaking News
മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
ദോഹ : മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി . തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി കൊട്ടാരംപാട്ടയില്‍ ബാപ്പുട്ടി മാസ്റ്ററുടെ മകന്‍ അമീറുദ്ധീന്‍(63) ആണ് മരിച്ചത്. ദീര്‍ഘകാലം ഖത്തറില്‍ അബ്ദുല്ല ബിന്‍ ഥാനിയിലെ ഫോട്ടോ ആര്‍ട്‌സ് സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായിരുന്നു.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദോഹ വിട്ടത്. നാട്ടിലെത്തിയ ശേഷം സ്വന്തമായി വെളിച്ചെണ്ണ മില്‍ നടത്തിവരികയായിരുന്നു.ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഖത്തറിലെ പുന്നയൂര്‍കുളം നിവാസികളുടെ കൂട്ടായ്മകളുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സഹോദരന്‍ താജുദ്ധീന്‍ ഗള്‍ഫ് ടൈംസിലെ ഫോട്ടോഗ്രാഫറാണ് .
ശക്കീലയാണ് ഭാര്യ. അഫ്‌സര്‍, അസ്‌ന , അഫ്‌സ എന്നിവര്‍ മക്കളാണ് .
ഖബറടക്കം നാളെ രാവിലെ നടക്കും.