
അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും . രണ്ട് മാര്‍ക്കറ്റുകളുടേയും നിര്‍മാണം പുരോഗമിക്കുകയാണ് .മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹസാദ് ഫുഡ് കമ്പനിയാണ് നിര്‍മാണത്തിനും വികസനത്തിനും മേല്‍നോട്ടം വഹിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയും ലോകോത്തര മാനദണ്ഡങ്ങളോടെയും പണി പൂര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റുകള്‍ പ്രാദേശിക മത്സ്യബന്ധന വ്യവസായത്തെ സഹായിക്കുകയും ഉപഭോക്താക്കളുടെയും വില്‍പ്പനക്കാരുടെയും അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.