
മീഡിയാ വണ്ണിന് ഖത്തര്‍ പ്രവാസി കുരുന്നുകളുടെ ഐക്യദാര്‍ഢ്യം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: തങ്ങളുടെ പ്രിയപ്പെട്ട മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചതിനെതിരെ മീഡിയ വണ്ണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറില്‍ കുരുന്നുകള്‍ നടത്തിയ സമ്മേളനം ശ്രദ്ധേയമായി.
മീഡിയാ വണ്‍ കിഡ്‌സ് ഫാന്‍സ് റയ്യാന്‍ സോണ്‍ ആണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്
വിവിധ തരത്തിലുള്ള മീഡിയ വണ്‍ മൈക്രോഫോണ്‍ മോഡലുമായി പതിമൂന്ന് വയസ്സ് വരെയുള്ള നിരവധി കുട്ടികള്‍ പങ്കെടുത്ത പ്രധിഷേധ പരിപാടിയില്‍ മീഡിയ വണ്ണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുരുന്നുകള്‍ മുദ്രാവാക്യം മുഴക്കി.
ആകര്‍ഷകമായ മൈക്രോഫോണ്‍ മോഡലുകള്‍ക്ക് ഹൈസിന്‍ ഐബക്, ഫാത്തിമ ഹനീന്‍, സാറ, അയാന്‍, ഐഷ എന്നിവര്‍ക്ക് മീഡിയ വണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത്, അഹമ്മദ് ഷാഫി, ബ്യൂറോ ചീഫ് ഫൈസല്‍, സിദ്ദിഖ് വേങ്ങര എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.
മീഡിയാ വണ്‍ കിഡ്‌സ് ഫാന്‍സ് റയ്യാന്‍ സോണല്‍ രക്ഷാധികാരികളായ അബ്ദുല്‍ ജലീല്‍ എം. എം, ഷബ്ന ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.