Breaking News
13 കിലോമീറ്റര്‍ നീളമുളള ഡ്രെയിനേജ് ടണല്‍ പദ്ധതിയുമായി അശ് ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ വക്രയിലെയും അല്‍ വുകെയറിലെയും ഡ്രെയിനേജ് നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 13 കിലോമീറ്റര്‍ നീളമുളള ഡ്രെയിനേജ് ടണല്‍ പദ്ധതിയുമായി അശ് ഗാല്‍ രംഗത്ത്.
അല്‍ വക്രയിലെയും അല്‍ വുകൈറിലെയും ഡ്രെയിനേജ് ടണല്‍ പ്രോജക്റ്റിനുള്ളിലെ പ്രധാന ഡ്രെയിനേജ് ടണലിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍ ) അറിയിച്ചു.
1.5 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഖത്തറിലെ ഏറ്റവും വലിയ ഡ്രെയിനേജ് പദ്ധതിയില്‍പെട്ടതാണ് . 2024 ഓടെ പണി പൂര്‍ത്തിയാക്കനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.