Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഭവന്‍സ് പബ്ളിക് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. മനുലാല്‍ നിര്യാതനായി

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഭവന്‍സ് പബ്ളിക് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ. ഗോപാല പിള്ളൈ മനുലാല്‍ നാട്ടില്‍ നിര്യാതനായി. 58 വയസ്സായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.

കൊല്ലം ജില്ലയില്‍ പത്തനാപുരം മാലൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന ആര്‍. ഗോപാല പിള്ളൈയുടേയും പത്മ സുകുമാരിയമ്മയുടേയും മകനായ ഡോ. മനുലാല്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നൂതനമായ പുരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം 2011 ലാണ് ഭവന്‍ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി ചമതലയേറ്റത്. നാലു വര്‍ഷത്തോളം ഭവന്‍സ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി മാനേജ്‌മെന്റിന്റെ മാത്രമല്ല അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ഹൃദയം കീഴടക്കിയ ശേഷമാണ് ദോഹ വിട്ടത്.

സി.ബി.എസ്. ഇ യുടെ പരീക്ഷ ഒബ്‌സര്‍വറായും പരിശീലകനായും പ്രവര്‍ത്തിച്ച അദ്ദേഹം ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ലതികയാണ് ഭാര്യ.

ഡോ. മനുലാലിന്റെ നിര്യാണത്തില്‍ ഭവന്‍സ് കുടുംബം അനുശോചനമറിയിച്ചു.

Related Articles

Back to top button