ലോക കരാട്ടെ ജഡ്ജിമെന്റിലേക് ഖത്തറിലെ മലയാളികളായ ആയോധന ഗുരുക്കന്മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക കരാട്ടെ ജഡ്ജിമെന്റിലേക് ഖത്തറിലെ മലയാളികളായ ആയോധന ഗുരുക്കന്മാര്‍ . ഖത്തറിലെ യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ നാദാപുരത്തുകാരനായ നൗഷാദ് മണ്ണോളി, സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ പേരാമ്പ്രക്കാരനായ സിറാജ് മാസ്റ്റര്‍, തിരുവള്ളൂര്‍ സ്വദേശി ശരീഫ് മാസ്റ്റര്‍, വടകരക്കാരന്‍ ഹനീഫ മാസ്റ്റര്‍ എന്നിവരാണ് ലോക കരാട്ടെ ജഡ്ജ് & റഫറിമാരിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഈയിടെ ഫുജൈറയില്‍ നടന്ന വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ജഡ്ജ് & റഫറീസ് സെമിനാറിലും എക്‌സാമിനേഷനിലും ഖത്തറിനെ പ്രതിനിധീകരിച്ചാണ് മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടവുമായി ഖത്തറിലെ യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ടീം തിളങ്ങിയത്.
ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിപി ആരിഫ് മാസ്റ്ററുടെ നേതൃത്വത്തില്‍ ലോകത്തങ്ങോളമിങ്ങോളം ആയോധന കലയില്‍ പരിശീലനം നല്‍കി വരുന്ന അക്കാദമിയാണ് യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി .
ആരിഫ് മാസ്റ്ററുടെയും സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ നിസാം വിടിയുടെയും ഫൈസല്‍ സി എം , ജാബിര്‍ സി എം എന്നിവരുടെ നിറഞ്ഞ പിന്തുണയാണ് ഈ നേട്ടത്തിന് കരുത്തായതെന്ന് യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ടീം പറഞ്ഞു.