
Breaking News
ഖത്തറില്‍ റെന്റ് എ കാറുകള്‍ക്ക് ഡിമാന്റ് കൂടുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ റെന്റ് എ കാറുകള്‍ക്ക് ഡിമാന്റ് കൂടുന്നു . കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളാല്‍ കാര്‍ കമ്പനികളുടെ ഉല്‍പാദനത്തിലുണ്ടായ കുറവ് കാരണം ആവശ്യത്തിന് പുതിയ വണ്ടികളില്‍ ലഭിക്കാത്തതാണ് ഡിമാന്റ് കൂടുവാനുള്ള പ്രധാന കാരണമെന്നാണറിയുന്നത്.
5 വര്‍ഷമാണ് ഒരു കാര്‍ വാടകക്ക് കൊടുക്കുവാന്‍ കഴിയുക. അതുകൊണ്ട് നിലവിലെ ബിസിനസ് നിലനിര്‍ത്തുവാന്‍ മാത്രം വര്‍ഷം തോറും നിരവധി പുതിയ കാറുകള്‍ ആവശ്യമായി വരും. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആവശ്യാനുസരണം പുതിയ വാഹനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് പ്രമുഖ റെന്റ് ഏ കാര്‍ മാനേജര്‍ ഈ ലേഖകനോട് പറഞ്ഞു.
ഏതൊരു ബിസിനസിന്റേയും മൂല്യവും ലാഭവും നിശ്ചയിക്കുന്നത് ഡിമാന്റും സപ്‌ളൈയും അനുസരിച്ചാണ് . ഈ സ്ഥിതി തുടര്‍ന്നാല്‍ റെന്റ് എ കാറുകളുടെ വാടക ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.