കെ.ബി.എഫ് ബിസിനസ് മീറ്റ് മാര്‍ച്ച് രണ്ടിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയാണ് കേരള ബിസിനസ്സ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റ് മാര്‍ച്ച് രണ്ടിന് വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കും. കോവിഡാനന്തര കാലത്ത് ബിസിനസ്സിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന മലയാളി സംരംഭകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ‘ എക്‌സ്‌പ്ലോര്‍ അണ്‍ എക്‌സ്‌പ്ലോര്‍ഡ് ‘ എന്ന ആശയവുമായാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് കെ.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ പറഞ്ഞു.
കെനിയ, റുവാണ്ട, ടാന്‍സാനിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള അംബാസിഡര്‍മാരും അതാത് രാജ്യങ്ങളില്‍ നിന്നുള്ള ഖത്തറിലെ വ്യാവസായിക പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളാകുന്ന ഈ ബിസിനസ്സ് മീറ്റില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരിക്കും. ഗോപാല്‍ ബാലസുബ്രമണ്യനാണ്
ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാര സാധ്യതകള്‍ തേടുന്ന മലയാളി സംരംഭകര്‍ക്ക് വളരെ ഫലപ്രദമാകുന്ന ഈ ബിസിനസ്സ് മീറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെമ്പര്‍മാര്‍ക്ക് ആവശ്യമായ ട്രെയിനിങ്ങുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യവസായപ്രമുഖരുമായുള്ള സംവാദങ്ങള്‍ തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായി കെ.ബി.എഫ്. ഖത്തര്‍ പ്രവാസ ലോകത്ത് സജീവമാണ്.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ അഭിമാനമായ ‘പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ. മോഹന്‍ തോമസിനെ ചടങ്ങില്‍ ആദരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനുമായി 55806699 / 33576448 എന്നീ നമ്പറുകളില്‍ ബന്ധപെടണം.