
Breaking News
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍ പെട്ട ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍ പെട്ട ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകള്‍ ഐസ മെഹ്രിഷ് ആണ് മരിച്ചത്. 4 വയസ്സായിരുന്നു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ഥിനിയായിരുന്നു.
കുറച്ച് ദിവസങ്ങളായി സിദ്‌റ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
പൊന്നാനി സ്വദേശിയായ ആരിഫ് യൂത്ത്‌ഫോറം ഹിലാല്‍ സോണല്‍ പ്രസിഡണ്ടും കള്‍ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടുമാണ്.