
ഖത്തറിലെ ട്രാവല്‍ നയത്തിലെ മാറ്റം ടൂറിസം മേഖലക്ക് ഉണര്‍വേകും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിവലില്‍ വന്ന ട്രാവല്‍ നയത്തിലെ മാറ്റം ടൂറിസം മേഖലക്ക് ഉണര്‍വേകുമെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ ക്വാറന്റൈനും പി.സി. ആറും എടുത്തു കളഞ്ഞതോടെ നിരവധി പേര്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യാത്ര ചെയ്യാതിരുന്ന പല കുടുംബങ്ങളും യാത്രക്കൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.