Archived Articles
ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു
ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ വിവിധ കലാപരിപാടികളോടെ നടന്നു. ജനറല്‍ ബോഡിയോഗത്തില്‍ ഷംനാസ് തെരുവത്തിനെ പ്രസിഡന്റ് ആയും ബിജു അസ്സന്‍പുരക്കലിനെ സെക്രട്ടറി ആയും ബാബു യു എം, സുധീര്‍ എം എസ് എന്നിവരെ വൈസ് പ്രെസിഡന്റ്മാര്‍ ആയും ഷിനോജ് കളത്തില്‍, രാജേഷ് കെ ആര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാര്‍ ആയും സുധീഷ് നെടുമാട്ടുമ്മല്‍ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ആയും സലിം കലന്തന്‍ ഖജാന്‍ജി ആയും ഏകഖണ്ഡേന തിരഞ്ഞെടുത്തു.
ഐസിസി പ്രസിഡന്റ് ബാബുരാജ് ഉത്ഘാടനം നിര്‍വഹിക്കുകയും എ പി മണികണ്ഠന്‍ മുഖ്യാതിഥിയാവുകയും ചെയ്ത പരിപാടിയില്‍ രക്ഷാധികാരി സുരേഷ് യു എം ആശംസകള്‍ അറിയിക്കുകയും ചെയ്തു.