
ടീം വെല്‍ഫെയര്‍: സഞ്ജയ് ചെറിയാന്‍ ക്യാപ്റ്റന്‍
ദോഹ: ഖത്തറിലെ സാമൂഹിക സേവന മേഖലയില്‍ സജീവ സാന്നിധ്യമായ കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയറിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സഞ്ജയ് ചെറിയാന്‍(ആലപ്പുഴ) ആണ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍മാരായി അബ്ദുല്‍ നിസ്താര്‍(എറണാകുളം), സകീന അബ്ദുല്ല(കോഴിക്കോട്), ഫഹദ് ഇ കെ(തൃശൂര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ ടീം വെല്‍ഫെയര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദലി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തുള്‍പ്പെടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ടീം വെല്‍ഫെയറിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി തസീന്‍ അമീന്‍, സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, അഹമ്മദ് ഷാഫി എന്നിവരും സംബന്ധിച്ചു. ടീം വെല്‍ഫെയറിനെ ഖത്തറിലെ മികച്ച വളണ്ടിയര്‍ ഗ്രൂപ്പാക്കി വളര്‍ത്തുമെന്നും അതിനാവിശ്യമായ പരിശീലനങ്ങള്‍ നല്‍കുമെന്നും പുതുതായി ചുമതലയേറ്റ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍ പറഞ്ഞു.