
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ ഷംസു ചേനങ്ങാടനെ ആദരിച്ചു
ദോഹ. ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ ഷംസു ചേനങ്ങാടനെ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങള്‍ ആദരിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി നിയാസ് കൈപ്പേങ്ങല്‍ ഷാള്‍ അണിയിച്ചു. ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം സലീം ഇടശ്ശേരി,ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, നിയാസ് ചേനങ്ങാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു