Breaking News
നിയമം ലംഘിച്ച 6 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ മുനിസിപ്പാലിറ്റി പരിധിയിലുള്ള 6 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച 6 സ്ഥാപനങ്ങള്‍ 5 ദിവസം മുതല്‍ 15 ദിവസം വരെ അടച്ചിടാന്‍ മന്ത്രാലയം ഉത്തരവിട്ടു.
റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച പരിശോധനാ കാമ്പയിന്റെ ഭാഗമായാണ് നടപടി. ഈദുല്‍ ഫിത്വര്‍ വരെ പരിശോധന കാമ്പയിന്‍ തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.