Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ 62 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 121 പോസിറ്റീവ് , 161 രോഗ മുക്തി

അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ 62 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 121 പോസിറ്റീവ് , 161 രോഗ മുക്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17672 പരിശോധനകളില്‍ 4 യാത്രക്കര്‍ക്കടക്കം 121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

161 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1255 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 62 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 676 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആരെയും ആശുപത്രിയിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല എന്നതും ഏറെ ആശ്വാസകരമാണ് . നിലവില്‍ മൊത്തം 26 പേര്‍ ആശുപത്രിയിലും 4 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button