ഫോക് ഖത്തര്‍ ഓള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ വെള്ളിയാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് 2022 ഫിഫ ലോക കപ്പ് ഖത്തറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തുന്ന ഓള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ വെള്ളിയാഴ്ച ഹാമില്‍ട്ടണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
കഴിഞ്ഞയാഴ്ചയാണ് ഫോക് ഖത്തര്‍ ഓള്‍ ഇന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായത്. കോളേജ് ഓഫ് നോര്‍ത്ത് അത്‌ലാന്റിക് ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട്് ഡോ. മോഹന്‍ തോമസ് ഉല്‍ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സിക്രട്ടറി ശ്രീനിവാസന്‍ , മെമ്പര്‍ സഫീറു റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
വര്‍ക്കിംഗ് പ്രസിഡണ്ട് ഫരീദ് തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി വിപിന്‍ദാസ് , ഫൈസല്‍ മൂസ്സ , രഞ്ജിത് ചാലില്‍ , എം.വി.മുസ്തഫ , അഹമ്മദ് മൂടാടി , മന്‍സൂര്‍ അലി , രശ്മി ശരത് , കെ.വി.കെ മുഹമ്മദലി , ശരത് സി നായര്‍ അന്‍വര്‍ ബാബു സംസാരിച്ചു.
ഫോക്ക് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റിയാസ് ബാബു , സലീം , മുജീബ് , വിദ്യാ രജ്ഞിത് , ബിജു കൈവേലി, സിറാജ്, റഷീദ്, റിയാസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു
സെമി ഫൈനല്‍ – ഫൈനല്‍ മത്സരങ്ങളോടനുബന്ധിച്ച് കോഴിക്കോടന്‍ തനിമ നില നിര്‍ത്തി കൊണ്ടുള്ള കലാപരിപാടികളുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.