Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഇന്‍കാസ് കണ്ണൂര്‍ കുടുംബസംഗമം സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി ഷഹാനിയ അല്‍ ഗല പാര്‍ക്ക് റിസോര്‍ട്ടില്‍ വച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും നടന്നു.

റിയാസ് കരിയാട് നേതൃത്വം നല്‍കിയ സംഗീതനിശയില്‍, അഹദ് മുബാറക്, മാലി മെരുവമ്പായി, ഷന്‍ഫീര്‍ പാറാട്, നഹ്‌സിന്‍ നിസാര്‍, സിയാദ് തുടങ്ങിയവര്‍ പങ്കാളികളായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം. പി, സുരേഷ് കരിയാട്, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, അബ്ദുള്‍റഷീദ്, നിയാസ് ചിറ്റാലിക്കല്‍, അനീഷ് ബാബു, അഭിഷേക് മാലിലായി, ആഷിഫ്, സന്തോഷ് ജോസഫ്, മുഹമ്മദ് എടയന്നൂര്‍, സുബൈര്‍ ആറളം, നിയാസ് മരക്കാര്‍, റഷീദ് കടവത്തൂര്‍, ഷിനോഫ് പുല്ലൂക്കര, പ്രശോഭ് നമ്പ്യാര്‍, അഷ്‌റഫ് ആച്ചോത്ത്, സുലൈമാന്‍, സിതിന്‍ എം. ടി, അനസ് ഖാലിദ്, ജിജിത്ത്, നിയാദ് എ.പി, അജീര്‍, ദര്‍ശന്‍ലാല്‍, അനസ് പാളയം, ലിജോ , ആദര്‍ശ്, ആഷിഫ് സി. പി, ജുവല്‍, നഹാദ്, സനില്‍ മാക്രേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കള്‍ച്ചറല്‍ സെക്രട്ടറി സഫീര്‍ കരിയാട് അവതാരകനായി നിയന്ത്രിച്ച ചടങ്ങിന് ജനരല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button