
കനല്‍ ഖത്തര്‍ പ്രതിഭാപുരസ്‌കാരം 2020 സമര്‍പ്പിച്ചു
ദോഹ. കനല്‍ ഖത്തര്‍ പ്രതിഭാപുരസ്‌കാരം 2020 സമര്‍പ്പിച്ചു. അന്തരിച്ച പ്രശസ്ത ജനപ്രിയ നാടന്‍പാട്ട് കലാകാരനനായ പി. എസ് ബാനര്‍ജിയാണ് 2020ലെ പുരസ്‌കാരത്തിന് അര്‍ഹനായത്. നാടന്‍പാട്ട് മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കുന്ന കേരളത്തിലെ കലാകാരന്‍മാര്‍ക്ക് കനല്‍ ഖത്തര്‍ നല്‍കിവരുന്ന പുരസ്‌ക്കാരമായ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരവും, 33333 രൂപ പുരസ്‌കാര തുകയും, പ്രശസ്തി ഫലകവും സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് പുരസ്‌കാര ജേതാവ് പി എസ് ബാനര്‍ജി യുടെ പത്‌നി ജയപ്രഭാ ബാനര്‍ജി ഏറ്റു വാങ്ങി.
കേരള നിയമസഭാ മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ് , സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി. പുളിക്കല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഡോ. പ്രതീഷ് ജി.പണിക്കര്‍, കനല്‍ ഖത്തര്‍ സ്ഥാപക പ്രസിഡന്റ് എസ്. പ്രദീപ് കുമാര്‍, സ്ഥാപക ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ കെ. പി, സ്ഥാപകാഗം പി. രാജന്‍ കനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ വിജീഷ് വിജയന്‍, ഉണ്ണികൃഷ്ണന്‍, ബാനര്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.