
ഫിഫ ലോകകപ്പിനുള്ള എല്ലാ നിയമ വ്യവസ്ഥകളും പൂര്‍ത്തിയായി
ദോഹ. 2022ലെ ഫിഫ ലോകകപ്പിനുള്ള എല്ലാ നിയമ വ്യവസ്ഥകളും തയ്യാറാണെന്നും ഖത്തറും ലോകം മുഴുവനും ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും നീതിന്യായ മന്ത്രി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമേരി പറഞ്ഞു.
നീതിന്യായ മന്ത്രാലയത്തിലെ സെന്റര്‍ ഓഫ് ലീഗല്‍ ആന്‍ഡ് ജുഡീഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സുരക്ഷയും നിയമ നടപടികളും സംബന്ധിച്ച കോണ്‍ഫറന്‍സില്‍, ഖത്തരി നിയമസംവിധാനം പ്രധാന സംഭവങ്ങള്‍ സുരക്ഷിതമാക്കുന്നതിന് അനുയോജ്യമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, മതപരമായ ആചാരങ്ങള്‍ എന്നിവ പരിഗണിച്ചിട്ടുണ്ടെന്നും, ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം പ്രസക്തമായ പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും പ്രഭാഷകര്‍ സൂചിപ്പിച്ചു.