വൈവിധ്യമാര്‍ന്ന പരിപാടികളോടെ ടീം തിരൂര്‍ ഫെസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടക്കാറുള്ള ടീം തിരൂര്‍ ഫെസ്റ്റ് ഈ വര്‍ഷം ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 3 എന്ന പേരില്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി.
ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 3 അക്ഷരാര്‍ഥത്തില്‍ കേരളത്തിലെ ഒരു ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. രാവിലെ മുതല്‍ ഭക്ഷണവും, സ്നാക്‌സും, മെഡിക്കല്‍ സേവനവും കലാ കായിക മല്‍സരങ്ങളുമായി മികച്ച സംഘാടനം കൊണ്ട് ടീം തിരൂര്‍ ഫെസ്റ്റ് സീസണ്‍ 3 യില്‍ പങ്കെടുത്ത എല്ലാവരിലും നവ്യാനുഭൂതി ഉണര്‍ത്തി .
റേഡിയോ മിര്‍ച്ചി ഖത്തര്‍ തലവന്‍ അരുണ്‍ ലക്ഷ്മണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യ അതിഥിയായിരുന്നു. രക്ഷാധികാരികളായ അബ്ദുളള ഹാജി ടോക്യോ ഫ്രൈറ്റ്, സൈഫൂട്ടി പി.ട്ടി ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വൈസ് പ്രസിഡന്റ് ജാഫര്‍ റീട്ടെയ്ല്‍ മാര്‍ട്ട്, സെക്രട്ടറി നൗഷാദ് പൂക്കയില്‍, കോര്‍ഡിനേറ്റര്‍ സമീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സലീം കൈനിക്കരയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ചീഫ് കോര്‍ഡിനേറ്റര്‍ സദീര്‍ അലി സ്വാഗതവും ട്രഷറര്‍ ഫൈറോസ് നന്ദിയും പറഞ്ഞു.
കോവിഡ് മാറി വരുന്ന സാഹര്യത്തില്‍ തുടര്‍ന്നും വിപുലമായ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ടീം തിരൂര്‍ ഖത്തര്‍ പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അറിയിച്ചു.