
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍, ഷോപ്പിംഗ് മാളുകളില്‍ ഇനി മാസ്‌ക് വേണ്ട
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊറോണ മഹാമാരിയുടെ ഫലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയാനുള്ള പദ്ധതിയെക്കുറിച്ചുള്ള ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം, ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ മാസ്‌ക് നിര്‍ബന്ധം നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ കടകള്‍ക്കകത്ത് മാസ്‌ക് നിര്‍ബന്ധമായിരിക്കും.
ഈ തീരുമാനങ്ങള്‍ 2022 ഏപ്രില്‍ 2 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.