ഖത്തറിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ റമദാനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ റമദാനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും . മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും റമദാന്‍ മാസത്തിലെ ജോലി സമയം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ കാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി ഇന്ന് പുറത്തിറക്കി.
ഹിജ്‌റ 1443-ലെ റമദാന്‍ പ്രമാണിച്ച്, സിവില്‍ സര്‍വീസുകാര്‍ക്ക് പുണ്യമാസത്തിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂറായി കണക്കാക്കാന്‍ തീരുമാനിച്ചതായി സര്‍ക്കുലറില്‍ പറയുന്നു. .
ജോലി ആവശ്യകതകള്‍ നിറവേറ്റുകയാണെങ്കില്‍, ജീവനക്കാരന്‍ ഔദ്യോഗിക ജോലി സമയം (അഞ്ച് മണിക്കൂര്‍) പൂര്‍ത്തിയാക്കിയാല്‍, പരമാവധി രാവിലെ പത്ത് മണി വരെ വൈകാന്‍ ജീവനക്കാരനെ അനുവദിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.