ഫിഫ 2022 ഗ്രൂപ്പ് ചിത്രം തെളിഞ്ഞു, ഫൈനല്‍ മാച്ച് ഷെഡ്യൂളുകളറിയാം
റഷാദ് മുബാറക്
ദോഹ. കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ വീതം മാറ്റുരക്കുമ്പോള്‍ ആദ്യ മല്‍സരം മുതല്‍ തന്നെ തീപാറിയ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം 8 ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ പരസ്പരം മല്‍സരിച്ച് മികച്ച രണ്ട് ടീമുകളാണ് അടുത്ത ഘട്ട മല്‍സരത്തിന് യോഗ്യത നേടുക.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 2 വരെ നടക്കുന്ന നോക്ക് ഔട്ട് മല്‍സരങ്ങളില്‍ നിന്നും 16 ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ഡിസംബര്‍ 3 മുതല്‍ 6 വരെ അവസാന 16 ടീമുകള്‍ തമ്മില്‍ മല്‍സരിക്കും. ഡിസംബര്‍ 9,10 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക. ഡിസംബര്‍ 13 , 14 തിയ്യതികളിലായിരിക്കും സെമി ഫൈനല്‍ മല്‍സരങ്ങള്‍. ഡിസംബര്‍ 17 ന് മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ലൂസേര്ഡസ് ഫൈനവും ഡിസംബര്‍ 18 ന് ഫിഫ 2022 ലോക കപ്പില്‍ ആരുമുത്തമിടുമെന്നറിയുന്നതിനുള്ള ഫൈനല്‍ മല്‍സരങ്ങളും നടക്കും.
ഗ്രൂപ്പ് എ യില്‍ ആതിഥേയരായ ഖത്തറിന് പുറമേ ഇക്വഡ്വാര്‍, സെനഗള്‍, നെതര്‍ലാന്റ്‌സ് എന്നീ ടീമുകളാണുള്ളത്.
ഗ്രൂപ്പ് ബിയില്‍ മികച്ച ടീമായ ഇംഗ്‌ളണ്ട് ഏറെ പ്രതീക്ഷയോടെയാണ് ലോക കപ്പിനെത്തുന്നത്. ഇറാന്‍, യു.എസ്.എ, യൂറോ പ്‌ളേ ഓഫ് ചാമ്പ്യന്‍ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.
ഗ്രൂപ്പ് സിയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലവണ്ടോസ്‌കിയുടെ പോളണ്ടും തന്നെയാണ് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത്. മെക്‌സിക്കോ, സൗദി അറേബ്യ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഗ്രൂപ്പ് ഡിയില്‍ ഡിഫണ്ടിംഗ് ചാമ്പ്യന്മാരായ ഫ്രാന്‍സിനൊപ്പം ഡെന്‍മാര്‍ക്, തുനീഷ്യ, ഫിഫ പ്്‌ളേ ഓഫ് ചാമ്പ്യന്മാരുമാണുണ്ടാവുക.
ഗ്രൂപ്പ് ഇ യില്‍ ശക്തരായ സ്‌പെയിനും ജര്‍മനിയും ജപ്പാനും പ്‌ളേ ഓഫ് രണ്ടിലെ ചാമ്പ്യന്മാരും അണി നിരക്കും.
ഗ്രൂപ്പ് എഫില്‍ ശക്തരായ ക്രൊയേഷ്യ, ബെല്‍ജിയം, കാനഡ മൊറോക്കോ എന്നിവര്‍ ഏറ്റുമുട്ടും
ഗ്രൂപ്പ് ജിയിലെ പ്രത്യേകത ഫിഫ റാങ്കിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ തന്നെയാണ് . ഫിഫ യുടെ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമായ ബ്രസീലിന് തന്നെയാണ് ഈ വര്‍ഷം ലോക കപ്പ് സാധ്യത കല്‍പിക്കപ്പെടുന്നത്. സെര്‍ബിയ, സ്വിറ്റ്‌സര്‍ലാണ്ട്, കാമറൂണ്‍ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് എച്ചില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സ്വാറസ്സിന്റെ ഉറുഗ്വായും സൗത്ത് കൊറിയയും ഘാനയുമാണുള്ളത്.
നവംബര്‍ 21 ന് ഉദ്ഘാടന മല്‍സരം ആതിഥേയരായ ഖത്തറും ഇക്വഡ്വാറും തമ്മില്‍ വൈകുന്നേരം 7 മണിക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലായിരിക്കും. ഇംഗ്‌ളണ്ടും ഇറാനും തമ്മിലുള്ള മല്‍സരം വൈകുന്നേരം 4 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും സെനഗളും നെതര്‍ലാന്റ്‌സും തമ്മിലുള്ള മല്‍സരം ഉച്ചക്ക് ഒരു മണിക്ക് അല്‍ തുമാമ സ്‌റ്റേണ്ടിയത്തിലും അമേരിക്കയും യൂറോപ്യന്‍ പ്ളേ ഓഫ് ചാമ്പ്യന്മാരും തമ്മിലുള്ള മല്‍സരം രാത്രി 10 മണിക്ക് അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലുമാണ് നടക്കുക.
നവംബര്‍ 22 ന് ഉച്ചക്ക് ഒരു മണിക്ക് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയം മിഴി തുറക്കുക. അന്ന് വൈകുന്നേരം 4 മണിക്ക് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഡെന്മാര്‍ക്കും തുനീഷ്യയും തമ്മില്‍ ഏറ്റുമുട്ടും. 974 സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 7 മണിക്ക് മെക്‌സിക്കോയും പോളണ്ടും ഏറ്റുമുട്ടുമ്പോള്‍ രാത്രി 10 മണിക്ക് ഫ്രാന്‍സും ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരും തമ്മില്‍ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും
നവംബര്‍ 23 ന് ഉച്ചക്ക് ഒരു മണിക്ക് ക്രോയേഷ്യ മൊറോകോയെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നേരിടും . അന്ന് വൈകുന്നേരം 4 മണിക്ക് ജര്‍മ്മനി ജപ്പാനെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും സ്‌പെയിന്‍ ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരെ അല്‍ തുമാമ സ്റ്റേണ്ടിയത്തില്‍# വൈകുന്നേരം 7 മണിക്കും നരിടും. അന്നേ ദിവസത്തെ അവസാന മത്സരത്തില്‍ രാത്രി 10 മണിക്ക് ബെല്‍ജിയം കാനഡയുമായി ഏറ്റുമുട്ടും .
ഗ്രൂപ്പ് ഘട്ടങ്ങളുടെ ആദ്യ റൗഡിലെ അവസാന മത്സരങ്ങള്‍ക്ക് നവംബര്‍ 24 ന് തുടക്കമാകും . ഉച്ചക്ക് ഒരു മണിക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് കാമറോണിനെ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ നേരിടും. അന്ന് വൈകുന്നേരം 4 മണിക്ക് ഉറുഗ്വേ കൊറിയയെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും വൈകുന്നേരം 7 മണിക്ക് പോര്‍ച്ചുഗല്‍ ഘാനയെ 974 സ്റ്റേഡിയത്തിലും നേരിടും. രാത്രി 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ ബ്രസീലും സെര്‍ബിയയും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും
നവംബര്‍ 25 ന് യൂറോപ്യന്‍ പ്ളേ ഓഫ് ചാമ്പ്യന്മാരും ഇറാനും തമ്മിലാണ് ആദ്യ മല്‍സരം. ഉച്ചക്ക് 1 മണിക്ക് അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. ഖത്തറും സെനഗലും തമ്മിലുള്ള മല്‍സരം വൈകുന്നേരം 4 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലും നെതര്‍ലാണ്ടും ഇക്വഡ്വോറും തമ്മിലുള്ള മല്‍സരം വൈകുന്നേരം 7 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും , ഇംഗ്‌ളണ്ടും അമേരിക്കയും തമ്മിലുള്ള പോരാട്ടം രാത്രി 10 മണിക്ക് അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലും നടക്കും.
തുനീഷ്യയും ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരും തമ്മില്‍ ഉച്ചക്ക് 1 മണിക്ക് അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതാണ് നവംബര്‍ 26 ലെ ആദ്യ മല്‍സരം. വൈകുന്നേരം 4 മണിക്ക് പോളണ്ടും സൗദി അറേബ്യയും തമ്മില്‍ എഡ്യൂക്കേഷണ്‍ സിറ്റിയിലാണ് അന്നത്തെ മറ്റൊരു മല്‍സരം. വൈകുന്നേരം 7 മണിക്ക് ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മിലുള്ള പോരാട്ടം 974 സ്‌റ്റേഡയത്തിലും രാത്രി 10 മണിക്ക് അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള പോരാട്ടം ലുസൈല്‍ സ്‌റ്റേഡിയത്തിലും നടക്കും.
നവംബര്‍ 27 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉച്ചക്ക് ഒരു മണിക്ക് ജപ്പാന്‍ ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരെ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നേരിടും . അന്ന് വൈകുന്നേരം 4 മണിക്ക് ബെല്‍ജിയം മൊറോക്കോയെ അല്‍ തുമാമ സ്റ്റേഡിയത്തിലും വൈകീട്ട് 7 മണിക്ക് ക്രോയേഷ്യ കാനഡയെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും നേരിടും. രാത്രി 10 മണിക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വാശിയേറിയ സ്‌പെയിന്‍ ജര്‍മ്മനി മത്സരം അല്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കും
ഗ്രൂപ്പ് ഘട്ടങ്ങളുടെ രണ്ടാം റൗണ്ടിലെ അവസാന മത്സരങ്ങള്‍ക്ക് നവംബര്‍ 28 ന് തുടക്കമാകും. ഉച്ചക്ക് ഒരു മണിക്ക് കാമറോണ്‍ സെര്‍ബിയയുമായയി അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. അന്ന് വൈകുന്നേരം 4 മണിക്ക് കൊറിയ ഘാനയെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും 7 മമഇക്ക് ബ്രസീല്‍ സ്വിറ്റ്‌സര്‍ലണ്ടിനെ 974 സ്റ്റേഡിയത്തിലും നേരിടും. രാത്രി 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേയുമായയി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും
നവംബര്‍ 29 നാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ക്ക് തുടക്കമാവുക. വൈകീട് 6 മണിക്ക് നടക്കുന്ന മത്സരങ്ങളില്‍ നതര്‍ലാണ്ട് ഖത്തറിനെ അല്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നേരിടുമ്പോള്‍ ഇക്വഡ്വാറും സെനഗളും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും .
രാത്രി 10 മണിക്ക് ഇറാന്‍ അമേരിക്കയെ അല്‍ തുമാമ സ്റ്റേഡിയത്തിലും ഇംഗ്‌ളണ്ട് യൂറോപ്യന്‍ പ്ളേ ഓഫ് ചാമ്പ്യന്മാരെ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലും നേരിടും.
നവംബര്‍ 30 ന് നടക്കുന്ന മത്സരങ്ങളില്‍ വൈകീട് 6 മണിക്ക് ഡെന്മാര്‍ക്കും ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരും അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തുനീഷ്യ ഫ്രാന്‍സിനെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നേരിടും. രാത്രി 10 മണിക്ക് അര്‍ജന്റീന പോളണ്ടിനെ 974 സ്റ്റേഡിയത്തിലും സൗദി അറേബ്യയ മെക്സിക്കോയെ ലുസൈല്‍ സ്റ്റേഡിയത്തിലും നേരിടും
ഡിസംബര്‍ 1 ന് നടക്കുന്ന മത്സരങ്ങളില്‍ വൈകീട് 6 മണിക്ക് ക്രോയേഷ്യയും ബെല്‍ജിയവും അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലും കാനഡയും മൊറോകോയും അല്‍ തുമാമ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. രാത്രി 10 മണിക്ക് ജപ്പാന്‍ സ്‌പെയിനിനെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ജര്‍മ്മനി ഇന്റര്‍ കോണ്ടിനന്റല്‍ പ്ളേ ഓഫ് ചാമ്പ്യന്മാരെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലും നേരിടും
ഗ്രൂപ്പ് ഘട്ടങ്ങളുടെ അവസാന മത്സരങ്ങള്‍ ദിസംബര്‍ 2 ന് നടക്കും വൈകീട് 6 മണിക്ക് ഘാന ഉറുഗ്വേയെ അല്‍ ജുനൂബ് സ്റ്റേഡിയത്തിലും കൊറിയ പോര്‍ച്ചുഗലിനെ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും നേരിടും. രാത്രി 10 മണിക്ക് സെര്‍ബിയ സ്വിറ്റ്‌സര്‍ലണ്ടിനെ 974 സ്റ്റേഡിയത്തിലും ബ്രസീല്‍ കാമറോണിനെ ലുസൈല്‍ സ്റ്റേഡിയത്തിലും നേരിടും
https://digitalhub.fifa.com/m/6a616c6cf19bc57a/original/FWC-2022-Match-Schedule.pdf
മുഴുവൻ ഷെഡ്യൂളും ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം 👆