
സമ്മാനപ്പെരുമഴയുമായി റമദാന്‍ നിലാവ് സീസണ്‍ 2
റഷാദ് മുബാറക്
ദോഹ. സമ്മാനപ്പെരുമഴയുമായി റമദാന്‍ നിലാവ് സീസണ്‍ 2. റമദാനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് സീസണ്‍ 2 നാളെയാരംഭിക്കും. നിക്കായ് ഖത്തര്‍ നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക.
നിത്യവും ഇന്റര്‍നാഷണല്‍ മലയാളിയുടെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിജയിക്ക് ബ്‌ളന്‍ഡര്‍, ഫുഡ് പ്രൊസസര്‍, ഹോട്ട് പ്‌ളേറ്റ് , കെറ്റില്‍ എന്നിവ സമ്മാനമായി ലഭിക്കും.
കൂടാതെ റമദാനിലുടനീളം മല്‍സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് ബംബര്‍ സമ്മാനങ്ങളായി ബ്‌ളൂ ടൂത്ത് സ്പീക്കര്‍ ( ട്രോളി ) എല്‍.ഇ.ഡി. ടി.വി, കിച്ചണ്‍ മെഷീന്‍ ( സ്റ്റാന്റ് മിക്‌സര്‍) എന്നിവയും ലഭിക്കാനവസരമുണ്ട് .
റമദാനില്‍ വൈജ്ഞാനികമായ വളര്‍ച്ചക്കും പ്രധാനപ്പെട്ട പല വിവരങ്ങള്‍ പങ്കുവെക്കുവാനും ഇത്തരം പ്രശ്‌നോത്തരികള്‍ സഹായകമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ മലയാളി സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് സീസണ്‍ 2 വിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് നിക്കായ് ഖത്തര്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹാഷിര്‍ പറഞ്ഞു.