
ഖത്തര്‍ പൊതുമാപ്പ്, വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്കുള്ള പൊതുമാപ്പ് ഏപ്രില്‍ 30 വരെ നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദേശികളെ വിവിധ ഭാഷകളില്‍ ബോധവല്‍ക്കരിക്കുന്ന ഫ്‌ളയറുകളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് .
പൊതുമാപ്പിന്റെ വിശദാംശങ്ങടങ്ങിയ ഫ്‌ളയറുകള്‍ മലയാളമടക്കം പല ഭാഷകളിലും ലഭ്യമാണ് . സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്കെത്തുകയും നിയമം ലംഘിച്ച് കഴിയുന്നവരെയെല്ലാം 50 ശതമാനം ഇളവോടെ വിസ ചട്ടങ്ങള്‍ ശരിപ്പെടുത്തുവാന്‍ സഹായിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.