
ഖുര്‍ആന്‍ മലയാളം മലയാളി പ്രമുഖര്‍ക്ക് സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ളീഷില്‍ രചിച്ച വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വിവര്‍ത്തന വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമായ ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ കേരള മുസ് ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് , കേരള മുസ് ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറും തിരൂരില്‍ നിന്നുള്ള എം എല്‍ എ യുമായ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ക്കാണ് എറണാകുളം അബാദ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ മലയാളം സമ്മാനിച്ചത്.
കരള മുസ് ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ക്ക് ഇന്‍ഡോ ഗള്‍ഫ് & മിഡ്ഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ എന്‍ എം ഷറഫുദ്ദീനും ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് , കേരള മുസ് ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പറും തിരൂരില്‍ നിന്നുള്ള എം എല്‍ എ യുമായ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ക്ക് ഹാജി കെ.വി.അബ്ദുല്ലക്കുട്ടിയുമാണ് ഖുര്‍ആന്‍ മലയാളം കോപ്പികള്‍ സമ്മാനിച്ചത്. ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ ഖത്തറില്‍ ലഭിക്കുവാന്‍ 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .