
റമദാന്‍ നിലാവ് ഓണ്‍ ലൈന്‍ ക്വിസ് ആദ്യ ആഴ്ചയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ദോഹ. ഇന്റര്‍നാഷണല്‍ മലയാളി നിക്കായുമായി സഹകരിച്ച് നടത്തുന്ന റമദാന്‍ നിലാവ് ഓണ്‍ ലൈന്‍ ക്വിസ് സീസണ്‍ 2 ലെ ആദ്യ ആഴ്ചയിലെ വിജയികളെ ആദരിച്ചു. മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിക്കായ് ഖത്തര്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹാഷിര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സനൂപ് സനു, സമദ് കെ.പി. എന്നിവര്‍ നിക്കായ് യുടെ ഫുഡ് പ്രോസസറും ജംഷീര്‍ പുന്നക്കാടന്‍ നിക്കായ് ബ്‌ളന്‍ഡറും ശാദിയ ഇര്‍ഷാദ് നിക്കായ് ഹോട്ട് പ്‌ളേറ്റുമാണ് സമ്മാനമാണ് നേടിയത്.
മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍, മാര്‍ക്കറ്റിംഗ്് ഡയറക്ടര്‍ റഷാദ് മുബാറക്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ഡിസൈനര്‍ ജോജിന്‍ മാത്യൂ എന്നിവര്‍ സംബന്ധിച്ചു.
റമദാന്‍ ആദ്യ വാരത്തില്‍ ആരംഭിച്ച മല്‍സരത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ ആഴ്ചയിലെ വിജയികള്‍ക്കുള്ള സമ്മാനം അടുത്ത ആഴ്ച വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.