
ജനങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി : അദീബ് അഹമ്മദ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ജനങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപത്തിനാലാമത് റിപബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ സ്വദേശത്തും വിദേശത്തും വിജയകഥകള്‍ എഴുതുമ്പോള്‍ ഒരു റിപ്പബ്ലിക് എന്ന നിലയില്‍ രാജ്യം നടത്തിയ പരിശ്രമങ്ങള്‍ ഫലപ്രദമാകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
74-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ ഇതുവരെ എത്തിച്ചേര്‍ന്ന ത്യാഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്, ഈ മഹത്തായ അവസരത്തില്‍, രാജ്യത്തിന്റെ നേതാക്കള്‍ക്കും എന്റെ സഹ ഇന്ത്യക്കാര്‍ക്കും സന്തോഷകരവും സമൃദ്ധവുമായ ഭാവി ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.